sndp

കുറിച്ചി: എസ്.എൻ.ഡി.പി യോഗം 1265- ാം ശാഖയിലെ ഗുരുനാദം പുരുഷ സ്വയംസഹായസംഘത്തിന്റെ വാർഷികവും കുടുംബസംഗമവും ശാഖാ വൈസ് പ്രസിഡന്റ് കെ.കെ സന്തോഷ് കല്ലുങ്കൽ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.എൻ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ശാഖാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ വി.എസ് സുരേഷ് വേലംകുന്നേൽ, ബിജു ശ്രീവാണി, എം.ഡി ബൈജു കളരിയ്ക്കൽ പറമ്പിൽ, ജോയിന്റ് കൗൺവീനർ കെ.വി സുകുമാരൻ എന്നിവർ പ്രസംഗിച്ചു. പുരുഷ സ്വയംസഹായ സംഘം കൺവീനർ കെ.വി ബാബു കുളങ്ങര റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.