ob-t

കോട്ടയം: നാഗമ്പടം മഹാദേവക്ഷേത്രത്തിന് സമീപം സ്‌കൂട്ടറിൽ ട്രാവലർ ഇടിച്ച് നാഗമ്പടം പറമ്പിച്ചിറയ്ക്കൽ പി.കെ.തങ്കച്ചൻ (72) മരിച്ചു. ഇന്നലെ വൈകിട്ട് 6.45നായിരുന്നു അപകടം. കുടുംബയോഗം മീറ്റിംഗ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി എം.സി റോഡിൽ നിന്ന് ടെമ്പിൾ റോഡിലേക്ക് തിരിയുമ്പോൾ അമിത വേഗതിയിൽ എത്തിയ ടെമ്പോട്രാവലർ ഇടിക്കുകയായിരുന്നു. രക്തത്തിൽ കുളിച്ച് ഏറെനേരം റോഡിൽ കിടന്ന തങ്കച്ചനെ സമീപത്തെ വ്യാപാരിയും സഹോദരിയുടെ മകനുമായ രജീവും മറ്റൊരാളും ചേർന്നാണ് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തെങ്കിലും മാർഗമദ്ധ്യേ മരണം വച്ചു. ഭാര്യ:ലത. മക്കൾ:പി.ടി.അരുൺ, പി.ടി അനീഷ്. മരുമക്കൾ: കല,സ്വപ്‌ന. സംസ്‌കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ.