വൈക്കം: എസ്.എൻ.ഡി.പി യോഗം ഉദയനാപുരം ശാഖയിലെ സഹോദര കുടുംബയൂണിറ്റിന്റെ വാർഷികവും കുടുംബസംഗമവും യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്തു. ഗുരുമന്ദിരത്തിൽ നടന്ന സമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് എം.കെ. കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് ചെയർമാൻ കെ.ഡി. സുന്ദരൻ, സെക്രട്ടറി കെ.പി. രാധാകൃഷ്ണൻ, ഷാജി കണ്ടത്തിൽ , പി. കമലാസനൻ, സുനിൽ കുമാർ, രാജൻ പുളിന്തറ, എസ്.പത്മനാഭൻ, ശശിധരൻ, സുധർമ്മിണി , ഉണ്ണൃകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. യൂണിറ്റിലെ മുതിർന്ന അംഗങ്ങളെ ശാഖാ വൈസ് പ്രസിഡന്റ് എസ്. മനോജ് ആദരിച്ചു.