കോട്ടയം: ആചാരാനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് വൈക്കം ജില്ലാ കമ്മിറ്രി(ഉത്തരമേഖല)യുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് 12 മുതൽ ഏറ്റുമാനൂർ ക്ഷേത്ര തെക്കേനട കോവിൽപ്പാടത്ത് പ്രാർത്ഥനായജ്ഞവും വിശദീകരണവും നടത്തും ടി.ഡി.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് ജി ബൈജു ഉദ്ഘാടനം ചെയ്യും. തുറവൂർ പ്രേംകുമാർ അദ്ധ്യക്ഷത വഹിക്കും. ജി ശശികുമാർ മുഖ്യപ്രഭാഷണം നടത്തും. കൃഷ്ണകുമാരവാര്യർ, എം.വി ഗോപകുമാർ, നെയ്യാറ്റിൻകര പ്രവീൺ, അശോകൻ വൈക്കം, വടവാതൂർ ജി ഗോപകുമാർ, എം.എസ് സുബ്രഹ്മണ്യവാര്യർ, പാമ്പാടി സുനിൽ ശാന്തി എന്നിവർ പങ്കെടുക്കും.