ഈരാറ്റുപേട്ട: വടക്കേകരയിൽ നായയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്. പേവിഷബാധ ഉണ്ടോയെന്നറിയാൻ കടിയേറ്റവർ നിരീക്ഷത്തിലാണ്. അതേസമയം മേഖലയിലെ അനധികൃത നായവളർത്തലിനെതിരെ പരാതി വ്യാപകമായി. വടക്കേകര പൊലീസ് സ്‌റ്റേഷന് താഴെ ആറ്റുകടവിനോട് ചേർന്ന് പുറമ്പോക്കിൽ താമസിക്കുന്നവർ നായ്ക്കളെ വളർത്തുന്നുണ്ട്. അലഞ്ഞുതിരിയുന്ന ആളുകളെ ആക്രമിക്കുന്നത് പതിവാണ്. വടക്കേകരയിൽ നിന്നു മുട്ടം കവലയിലേക്കുള്ള ലിങ്ക് റോഡിലാണ് ഒരു ഡസനോളം വരുന്ന നായ്ക്കളുടെ താവളം.നായ്ക്കൾ കഴിഞ്ഞ ദിവസം ലോഡ്ജ് ജീവനക്കാരനായ സുരേന്ദ്രനെ കടിച്ചിരുന്നു. ഇതിനു മുൻപ് പലരെയും നായ കടിച്ചിട്ടുള്ളതായി പരിസരവാസികൾ പറയുന്നു.