കിടങ്ങൂർ: ശിവപുരം ശ്രീമഹാദേവദേവീ ഗുരുദേവ ക്ഷേത്രത്തിലെ പൂജവയ്പ് ഉത്സവം ഇന്ന് തുടങ്ങും. ഇന്ന് വൈകിട്ട് 6ന് പൂജവയ്പ്, 6.30ന് ദീപാരാധന, ഭഗവത്സേവ.17ന് രാവിലെ പതിവ് പൂജകൾ, വൈകിട്ട് 6.30ന് ദീപാരാധന, ഭഗവത്സേവ,മഹാനവമിദിനമായ 18ന് രാവിലെ പതിവ്പൂജകൾ,വൈകിട്ട് 6.30ന് ദീപാരാധന, ഭഗവത്സേവ,വിജയദശമിദിനമായ 19ന് രാവിലെ 6ന് മഹാഗണപതിഹോമം,8ന് വിദ്യാരംഭം,പൂജയെടുപ്പ്, വിശേഷാൽപൂജകൾ,തുടർന്ന് വിദ്യാഗോപാലമന്ത്രാർച്ചന.20ന് രാവിലെ പതിവ് പൂജകൾ, ചതയ പൂജ, ചതയ പ്രാർത്ഥന.21ന് രാവിലെ പതിവ് പൂജകൾ.ക്ഷേത്രചടങ്ങുകൾക്ക് മേൽശാന്തി അനീഷ് വടക്കേടം മുഖ്യകാർമ്മികത്വം വഹിക്കും.