aproch-road

പാലാംകടവ് - തലയോലപ്പറമ്പ് മാർക്കറ്റ് റോഡിലെ കാന പുനർനിർമ്മിക്കുന്നു

തലയോലപ്പറമ്പ് : ഭാഗ്യം, വാഹനയാത്രികർക്ക് പറയാൻ അത്രമാത്രം. പാലാംകടവ് - തലയോലപ്പറമ്പ് മാർക്കറ്റ് റോഡിലൂടെ ഇനി ആശങ്കയില്ലാതെ കടന്നുപോകാം. മത്സ്യമാർക്കറ്റിന് സമീപം കലുങ്ക് പാലത്തിന്റെ അപ്രോച്ച് റോഡും കാനയും ഇടിഞ്ഞ് താഴ്ന്നത് അധികൃതർ പുനർനിർമ്മിച്ചു. കേരളകൗമുദി വാർത്തയെ തുടർന്നാണ് കഴിഞ്ഞദിവസം കാനയുടെ പുനർനിർമ്മാണം ആരംഭിച്ചത്. മാസങ്ങൾക്ക് മുൻപ് പാലം പുതുക്കി നിർമ്മിക്കുന്നതിനിടെ അപ്രോച്ച് റോഡ് കാനയിലേക്ക് ഇടിഞ്ഞു താഴുകയായിരുന്നു. തുടർന്ന് ഈ ഭാഗത്ത് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായിരുന്നു. ഇരുവശങ്ങളിലേക്ക് ഒരേ സമയം വാഹനങ്ങൾ കടന്നുപോകാത്ത സാഹചര്യവും ഉണ്ടായിരുന്നു. ഇത് ഗതാഗതക്കുരുക്കിനും കാരണമായിരുന്നു.

വ്യാപാരികൾക്ക് ആശ്വാസം

കുഴിയിൽ വീണ് അപകടം പതിവായതോടെ വ്യാപാരികൾക്കായിരുന്നു ദുരിതം. സമീപത്തെ വ്യാപാരികളാണ് അപകടത്തിൽപെടുന്നവരെ പലപ്പോഴും രക്ഷപ്പെടുത്തിയിരുന്നത്. നാട്ടുകാർ ഇവിടെ അപായ സൂചനാ ബോർഡ് സ്ഥാപിച്ചാണ് വാഹനങ്ങൾ നിയന്ത്രിച്ചിരുന്നത്.