പൊൻകുന്നം:ചിറക്കടവ് പഞ്ചായത്തിന്റെ പൊൻകുന്നം ടൗണിലെ മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്‌സ് പൊളിക്കുന്ന ജോലികൾ അവസാന ഘട്ടത്തിലേയ്ക്ക്. ഏതാനും ദിവസങ്ങൾക്കുളളിൽ കെട്ടിടങ്ങൾ പൂർണമായി പൊളിച്ചു നീക്കും. പുതിയ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണ ഉദ്ഘാടനം ഈ മാസം അവസാനം നടത്തുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.മൂന്ന് നിലകളിലായാണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്. ആദ്യഘട്ടത്തിൽ 5 കോടി രൂപയാണ് ചെലവഴിക്കുന്നത്.നബാഡിൽ നിന്നും ലഭിച്ച 4.75 കോടി രൂപയും 25 ലക്ഷം ഗ്രാമപഞ്ചായത്ത് വിഹിതവുമാണ്.യു ആകൃതിയിലുള്ള മന്ദിരത്തിൽ മൂന്നു നിലകളിലായി 52 മുറികൾ ഉണ്ടാകും.വിപുലമായ പാർക്കിംഗ് സൗകര്യവും ഒരുക്കും.നിർമ്മാണവുമായി ബന്ധപ്പെട്ട ടെണ്ടർ നടപടികൾ പൂർത്തിയായെന്നും ഈ മാസം അവസാനം തദ്ദേശസ്വയംഭര വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ നിർമ്മാണ ഉദ്ഘാടനം നടത്തുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാശ്രീധർ പറഞ്ഞു.ഒരുവർഷത്തിനകം നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.