കാഞ്ഞിരപ്പള്ളി:പേട്ട കവലയിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകളും ഹൈമാസ്റ്റ് ലൈറ്റും ഇടിമിന്നലിൽ തകർന്നു.ഇതോടെ പേട്ട കവലയും പരിസരവും ഇരുട്ടിലായി.കാഞ്ഞിരപ്പള്ളി കാഞ്ഞിരം കവല റോഡിന്റെ നവീകരണത്തിന്റെ ഭാഗമായിട്ടാണ് ലക്ഷങ്ങൾ ചെലവിട്ട് ട്രാഫിക്ക് ലൈറ്റുകൾ പേട്ട കവലയിൽ സ്ഥാപിച്ചത്.ഇതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളും ഉണ്ടായി.ട്രാഫിക് സിഗ്നൽലൈറ്റുകൾ വന്നതോടെ ഗതാഗതം താറുമാറായെന്നായിരുന്നു ആക്ഷേപം. ഗതാഗതക്കുരുക്കിന് പരിഹാരമായി ബന്ധപ്പെട്ടവർ സ്വീകരിച്ച എല്ലാ നിയന്ത്രണങ്ങളും പരാജയപ്പെടുകയും ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും ചെയ്യുന്നതിനിടയിലാണ് സ്ഗ്നൽലൈറ്റുകളും മിഴിയടച്ചത്.