കടപ്ളാമറ്റം: പുതുപ്പള്ളിയിൽ പി.വി. വർക്കി (90) നിര്യാതനായി. മുതിർന്ന കോൺഗ്രസ് നേതാവും പ്രമുഖ സഹകാരിയും എ.കെ.സി.സി. മുൻ രൂപത പ്രസിഡന്റുമായിരുന്നു. കടപ്ളാമറ്റം സഹകരണ ബാങ്ക്, ഗ്രാമപഞ്ചായത്ത് തുടങ്ങിയ പൊതുസ്ഥാപനങ്ങളുടെ സ്ഥാപക നേതാവുമാണ്. ഭാര്യ: മേരി വർക്കി കാഞ്ഞിരമറ്റം ഞായറുകുളം കുടുംബാംഗം. മക്കൾ: ബേബി (സെന്റ് ആൻസ് കോളേജ്, ബാംഗ്ളൂർ), ആൻസമ്മ (സെന്റ് തോമസ് സ്കൂൾ, തുടങ്ങനാട്), ബെന്നി (പ്രിൻസിപ്പൽ, സാൻജോസ് പബ്ളിക് സ്കൂൾ, ചുണ്ടച്ചേരി), സിജു (വാട്ടർ അതോറിറ്റി, തിരുവഞ്ചൂർ). മരുമക്കൾ: മിനി (ചേർപ്പുങ്കൽ), ജോസ് (നീലൂർ), ഹെൽമ (സെന്റ് എഫ്രേംസ് എച്ച്.എസ്.എസ്. മാന്നാനം), പ്രിൻസി (ചേർപ്പുങ്ക). സംസ്കാരം ഇന്ന് 2ന് കടപ്ളാമറ്റം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.