തലയോലപ്പറമ്പ്: അക്കരപ്പാടം ഗവ.യു.പി സ്‌കൂളിൽ ലോക ഭക്ഷ്യ ദിനത്തിൽ നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. ഭക്ഷ്യമേള ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ അനിജി പ്രസാദ് ഉദ്ഘാടനം ചെയ്തു.പി.റ്റി.എ പ്രസിഡന്റ് എ.എസ് സമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. സാബു പി.മണലൊടി,എ.പി നന്ദകുമാർ,പി. എൻ ദാസൻ, ശശിധരൻ സ്‌കൂൾ ഹെഡ്മാസ്റ്റർ ഇ.ആർ നടേശൻ, ബീനഅലി എന്നിവർ പ്രസംഗിച്ചു.