udayanapuram

ഉദയനാപരം: പടിഞ്ഞാറെ മുറി ശ്രീവല്യാറ ദേവിക്ഷേത്രത്തിലെ തുഗ്മിണി സ്വയംവര ഘോഷയാത്ര ഭക്തിസാന്ദ്രമായി. നേരേകടവ് പുത്തൻതറയിൽ അരുണിന്റെ വസതിയിൽ നിന്ന് ആരംഭിച്ച് താലപ്പൊലിയുടെയും ,പൂത്താലങ്ങളുടേയും അകമ്പടിയോടെ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. യജ്ഞാചാര്യൻ അമ്പലപ്പുഴ സുകുമാരൻ നായർ, അനിൽ അമ്പാടി ,വവ്വാക്കാവ് രാധാകൃഷ്ണൻ തുടങ്ങിയവർ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. സദാനന്ദൻ ചെല്ലിത്തറ, രമേശൻ വേനാതുരുത്തിൽ, ബാബു പുളുക്കിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.