വൈക്കം: കല്ലറ ശ്രീശാരദാ ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ നടന്ന ഗ്രന്ഥം എഴുന്നള്ളിപ്പ് ഭക്തിനിർഭരമായി.എസ്.എൻ.ഡി.പി യോഗം 121ാം നമ്പർ കളമ്പുകാട് ശാഖ ഗുരുമന്ദിരത്തിൽ നിന്ന് പൂജവയ്പ്പിനുള്ള പുസ്തകങ്ങൾ അലങ്കരിച്ച രഥത്തിൽ എഴുന്നള്ളിച്ച് ക്ഷേത്രാങ്കണത്തിൽ എത്തിച്ചു. ക്ഷേത്രം മേൽശാന്തി പാണാവള്ളി അജിത്ത് ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. ശാഖാ പ്രസിഡന്റ് പി.എം.അശോകൻ, സെക്രട്ടറി ബിനുമോൻ, യൂണിയൻ കമ്മറ്റി അംഗം രാജൻ, ദിലീപ്, അജയൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. തുടർന്ന് പൂജവയ്പ്പ്, ദീപാരാധന, ദീപക്കാഴ്ച, മോഹിനിയാട്ടം എന്നിവ നടന്നു. ഇന്ന് രാവിലെ 5.30ന് ഗണപതിഹോമം, 7ന് ദേവീഭാഗവത പാരായണം വൈകിട്ട് 6.50ന് ദീപാരാധന ഏഴിന് നൃത്തനൃത്ത്യങ്ങൾ. 18ന് വൈകിട്ട് 6.50ന് ദീപാരാധന, ദീപക്കാഴ്ച 7ന് സംഗീത സദസ്, 19ന് രാവിലെ 5.30ന് നടതുറക്കൽ 6.30ന് ഉഷ: പൂജ, പൂജയെടുപ്പ് 7.30ന് പറവൂർ രാകേഷ് തന്ത്രികളുടേയും ക്ഷേത്രം മേൽശാന്തി പാണാവള്ളി അജിത് ശാന്തികളുടെയും കാർമ്മികത്വത്തിൽ വിദ്യാരംഭം. 8.30ന് ഭക്തിഗാനസുധ, വൈകിട്ട് ഏഴിന് കല്ലറ ശ്രീകുമാർ,കെ.ജി.നാരായണൻ നായർ, ടി.ആർ.വിശ്വംഭരൻ അനുസ്മരണ സമ്മേളനം. തുടർന്ന് സംഗീതസദസ്.