തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗംബ്രഹ്മമംഗലം ശാഖയിലെ ആർ. ശങ്കർ കുടുംബ യോഗം നിർമ്മിക്കുന്ന ടി.വി സുധാകരൻ സ്മാരക മന്ദിരത്തിന്റെ രണ്ടാം ഘട്ട നിർമാണപ്രവർത്തനം ആരംഭിച്ചു. തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം നിർവഹിച്ചു . കുടുംബ യൂണിറ്റ് ചെയർമാൻ ഷിബു മൂക്കന്തറ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സുബിലാൽ സ്വാഗതം പറഞ്ഞു. ഷാജികാട്ടൂർ, ടി.ഡി. പ്രകാശൻ, പി.എൻ ബാബു, രവികോട്ടപ്പുറം, ബാബു അണ്ണാട്ടേൽ, രമണി മോഹൻദാസ്, ഉദയമ്മ മുരളി, ഷീലാ മോഹനൻ, ലക്ഷ്മി കൊച്ചാപ്പള്ളിൽ, രജനി പ്രകാശൻ, ടി.വി മോഹൻദാസ്,ഗൗരി പാലത്തിങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ:എസ്.എൻ.ഡി.പി യോഗം ബ്രഹ്മമംഗലം ശാഖയിൽ നിർമ്മിക്കുന്ന ടി.വി സുധാകരൻ സ്മാരക മന്ദിരത്തിന്റെ രണ്ടാംഘട്ട നിർമ്മാണോദ്ഘാടനം തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു നിർവഹിക്കുന്നു.