ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണം 19ന് ഉച്ചയ്ക്ക് മൂന്നിന് കുറിച്ചി ശങ്കരപുരം ശ്രീമഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. ജസ്റ്റിസ് കെ.ടി.തോമസ് ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിക്കും. 90 ഗുരുദേവ ക്ഷേത്രങ്ങളിൽ ഗുരുസ്തവവും ദൈവദശകവും ആലപിച്ച പാത്താമുട്ടം രഘുവിനെയും അർജുന കലാനൃത്തത്തിൽ കേന്ദ്ര ഫെലോഷിപ്പ് നടിയ കുറിച്ചി നടേശനെയും ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ് കുമാർ ആദരിക്കും. യോഗം ബോർഡ് അംഗം എൻ.നടേശൻ ആശംസ അർപ്പിക്കും. യൂണിയൻ സെക്രട്ടറി പി.എം.ചന്ദ്രൻ സ്വാഗതവും യോഗം ബോർഡ് ബോർഡ് അംഗം എം.ജി.ചന്ദ്രമോഹൻ നന്ദിയും പറയും.