പൊൻകുന്നം: കേരള വെള്ളാളമഹാസഭ ജില്ലാ വാർഷികസമ്മേളനം 21ന് വിഴിക്കത്തോട് ഉപസഭാ ഹാളിൽ നടത്തും. സമ്മേളനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്മിണിയമ്മ പുഴയനാൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എ.സി. പൊന്നപ്പൻപിള്ള അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി ടി.പി. രവീന്ദ്രൻപിള്ള വാർഷിക റിപ്പോർട്ടും ട്രഷറർ ടി.ബി.ബാലചന്ദ്രൻപിള്ള കണക്കും അവതരിപ്പിക്കും. ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡുകൾ നൽകും. സംസ്ഥാനസെക്രട്ടറി സി.പി.ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ പ്രതിനിധി സമ്മേളനവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും.