ചങ്ങനാശേരി: ടി.ബി. റോഡിൽ മൂപ്പരുവീട്ടിൽ എം.കെ. ഉമ്മർഖാൻ (റിട്ട. പഞ്ചായത്ത് എക്‌സിക്യുട്ടീവ് ഓഫീസർ) നിര്യാതനായി. ഭാര്യ: കോട്ടാങ്ങൽ മണപ്‌ളാക്കൽ കുടുംബാഗം നബീസ. മക്കൾ: ഡി. നൗഷാദ് (ഇക്ബാൽ), ഡോ. അൻഷാദ് ( ദുബായ്), ഷംല (എ.ജെ. ജോൺ മെമ്മോറിയൽ എച്ച്.എസ്.എസ് തലയോലപ്പറമ്പ്). മരുമക്കൾ: മനോജ (ഫാസ്റ്റ് ആന്റ് സെയ്ഫ്), ഷബാന, അഫ്‌സൽ. കബറടക്കം നടത്തി.