കോട്ടയം: ശബരിമലയെ കലാപഭൂമിയാക്കാൻ ആരും കൂട്ടുനിൽക്കരുതെന്ന് എ.ഐ.സി.സി ജനറൽസെക്രട്ടറി ഉമ്മൻചാണ്ടി പറഞ്ഞു. സി.പി.എം അജൻഡ അടിച്ചേൽപ്പിക്കാൻ സർക്കാർ നടത്തിയ ഗൂഢനീക്കമാണ് എല്ലാത്തിനും കാരണം. സംസ്ഥാന സർക്കാർ ചോദിച്ചു വാങ്ങിയ വിധിയും സ്വയം ഉണ്ടാക്കിയ പ്രശ്നങ്ങളുമാണ് ഇപ്പോഴത്തേത്. യു.ഡിഎഫ് കോടതിയിൽ നൽകിയ സത്യവാങ്ങ്മൂലം മാറ്റി സി.പി.എം വിശ്വസിക്കുന്ന നിരീശ്വര വാദം ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ സുപ്രീംകോടതിയിൽ സത്യവാങ്ങ്മൂലം നൽകിയതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നും ഡി.സി.സി നേതൃയോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ , കെ.വി.തോമസ് എം.പി കൊടിക്കുന്നിൽ സുരേഷ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി ജോസഫ് , ജോസഫ് വാഴയ്ക്കൻ, ലതിക സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷനായിരുന്നു.