കോട്ടയം: നാഗമ്പടം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് ജനുവരി 12 ന് കൊടിയേറി 19ന് ആറാട്ടോടെ സമാപിക്കും. ഉത്സവത്തിന്റെ പ്രധാന ചടങ്ങായ ഇളനീർ തീർത്ഥാടനം 17 ന് നടക്കും. 18 നാണ് പള്ളിവേട്ട. ഉത്സവ നടത്തിപ്പിനായി 20 ലക്ഷം രൂപയുടെ ബഡ്ജറ്റ് പാസാക്കി. ഉത്സവദിവസം കലാപരിപാടികൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർ പ്രോഗ്രാം കമ്മിറ്റിയുമായി ബന്ധപ്പെടുക. ഫോൺ - 0481 2584898, 9447069393.