ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ ഡിസംബർ 10ന് സമൂഹ വിവാഹം സംഘടിപ്പിക്കും. യൂണിയൻ ആസ്ഥാന മന്ദിരത്തിൽ നടന്ന വിവാഹ നിശ്ചയ ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം. ചന്ദ്രൻ സ്വാഗതം ആശംസിച്ചു. വൈദികസമിതി താലൂക്ക് പ്രസിഡന്റ് ഷിബു ശാന്തി മുഖ്യകാർമികത്വം വഹിച്ചു. യോഗം ബോർഡ് അംഗങ്ങളായ എം.ജി. ചന്ദ്രമോഹൻ, എൻ.നടേശൻ, കൗൺസിലർമാരായ സുരേഷ് പരമേശ്വരൻ, എം.പ്രഭാഷ്, എ.രാജനീഷ്, ബിജു, രാധാകൃഷ്ണൻ, കെ.വി.ശിവാനന്ദൻ, വനിതാസംഘം പ്രസിഡന്റ് ശോഭ ജയചന്ദ്രൻ, സെക്രട്ടറി എം.എസ് രാജമ്മ, മൈക്രോഫിനാൻസ് കോ-ഓർഡിനേറ്റർ കൃഷ്ണൻ കുട്ടി തുടങ്ങിയവർ പങ്കെടുത്തു. വിവാഹചടങ്ങിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എസ്.എൻ.ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗം പ്രീതി നടേശനും പങ്കെടുക്കും.