sen

വൈക്കം : ശ്രീനാരായണ ധർമ്മത്തിന്റെ വാക്ജ്വാലയായിരുന്നു കെ.ആർ.നാരായണനെന്ന് എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ സെക്രട്ടറി എം.പി.സെൻ പറഞ്ഞു.

ശിവഗിരിയിൽ മഹാസമാധി നവതിയുടെ ഭാഗമായി നടക്കുന്ന മഹായതി പൂജയോടനുബന്ധിച്ച് ആചാര്യ സ്മൃതി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വൈക്കം സത്യഗ്രഹത്തിന്റേയും നിവർത്തന പ്രക്ഷോഭത്തിന്റേയും സംവരണ സംരക്ഷണമുന്നണിയുടേയുമെല്ലാം മുന്നണി പോരാളിയായിരുന്നു കെ.ആർ.നാരായണനെന്ന് ഗുരുവിന്റെ ഗൃഹസ്ഥാശ്രമ ശിഷ്യരെ അനുസ്മരിച്ച് സെൻ പറഞ്ഞു.

സ്മൃതിസംഗമ സമിതി ചെയർമാൻ സ്വാമി സച്ചിതാനന്ദ, സ്വാമി ഗുരുപ്രകാശം തുടങ്ങിയവർ പങ്കെടുത്തു.