ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെയും ആനന്ദാശ്രമം ഗുരുകുലം ശാഖകളുടെയും സഹകരണത്തോടെ നാഷണൽ കൗൺസിലിംഗ് ആൻഡ് എച്ച്.ആർ ട്രെയിനിംഗ് സെന്റർ സംഘടിപ്പിക്കുന്ന പ്രസംഗ നേതൃത്വ പരിശീലന ക്ലാസ് 'റിവൈവൽ 2.0" നാളെ രാവിലെ പത്തിന് ആനന്ദാശ്രമം ഓഡിറ്റോറിയത്തിൽ യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി പി.എം ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. കോഴ്‌സ് ഡയറക്ടർ സുരേഷ് പരമേശ്വരൻ സ്വാഗതം ആശംസിക്കും. കറുകച്ചാൽ നാരായണ ഗുരുകുലം ഡയറക്ടർ കെ.എൻ രവീന്ദ്രനാഥ് ഭദ്രദീപം തെളിയിക്കും. ആനന്ദാശ്രമം ശാഖാ പ്രസിഡന്റ് ടി.ഡി രമേശൻ പ്രസംഗിക്കും. 15 മുതൽ 20 വരെ പ്രായമുള്ളവർക്കും, 21നു മുകളിൽ പ്രായമുള്ളവർക്കും രണ്ട് ബാച്ചുകളിലായി അടുത്ത ആറു മാസത്തെ തിരഞ്ഞെടുക്കപ്പെട്ട പത്ത് ഞായറാഴ്ചകളിലാണ് ക്ലാസ് നടത്തുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം.