ചങ്ങനാശ്ശേരി : എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണം ജസ്റ്റീസ് കെ.ടി തോമസ് ഉദ്ഘാടനം ചെയ്തു. കുറിച്ചി ശങ്കരപുരം ശ്രീ മഹാദേവ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി നവതി ആഘോഷങ്ങളോടനുബന്ധിച്ചു 90 ഗുരുദേവ ക്ഷേത്രങ്ങളിൽ ദൈവദശകം ഗുരുസ്തവം ആലപിച്ച പത്താമുട്ടം രഘുവിനെയും, അർജുനനൃത്തത്തിൽ കേന്ദ്ര ഫെലോഷിപ്പിന് അർഹനായ കുറിച്ചി പാലമൂട്ടിൽ നടേശനെയും ചങ്ങനാശേരി ഡി.വൈ.എസ്.പി എസ് സുരേഷ് കുമാർ ആദരിച്ചു. യോഗം ബോർഡ്‌ മെമ്പർമാരായ എൻ.നടേശൻ, എം.ജി ചന്ദ്രമോഹൻ, യൂണിയൻ സെക്രട്ടറി പി.എം ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.