navodanasadasu

തലയോലപ്പറമ്പ്: ഡി.വൈ.എഫ്.ഐ തലയോലപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നവോത്ഥാന സദസ് സംഘടിപ്പിച്ചു. തലയോലപ്പറമ്പ് സെൻട്രൽ ജംഗ്ഷനിൽ നടന്ന പരിപാടി സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ.പി. കെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അനന്ദു ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം ഇ.എം കുഞ്ഞുമുഹമ്മദ്, ഏരിയ സെക്രട്ടറി കെ.ശെൽവരാജ്, മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടൻ, വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് സെക്രട്ടറി ഡോ.സി.എം കുസുമൻ, ആർ.നികിതകുമാർ, ഷബിൽ രാജ്, സന്ദീപ് ദേവ്, അമൃത അശോക്, തുടങ്ങിയവർ പ്രസംഗിച്ചു. ബ്ലോക്ക് സെക്രട്ടറി ആർ. രോഹിത്ത് സ്വാഗതവും അരുൺ വിജയൻ നന്ദിയും പറഞ്ഞു.