വൈക്കം: വൈക്കത്തഷ്ടമിയോടനുബന്ധിച്ച് വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ബി. ജെ.പി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നവംബർ 30നാണ് അഷ്ടമി. 25 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി. നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി.ബിജുകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.ആർ.സുഭാഷ്, എസ്.എൻ.വി.രൂപേഷ്, കെ.കെ.കരുണാകരൻ, ഓമനദേവരാജ്, ഒ.മോഹനകുമാരി, വിനൂപ് വിശ്വം, പി.ഡി.സുനിൽബാബു, ലേഖ അശോകൻ, സ്മിത ബൈജു, പി.ഡി.സരസൻ എന്നിവർ സംസാരിച്ചു.