സർട്ടിഫിക്കറ്റ് കോഴ്‌സ് പ്രവേശനം

മഹാത്മാ ഗാന്ധി സർവകലാശാല ഡിപ്പാർട്ട്‌മെന്റ് ഓഫ് ലൈഫ്‌ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റൻഷൻ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് പ്രവേശനം നേടാം. കൗൺസലിംഗ് പ്രവേശനം 23ന് നടക്കും. യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി. 50 സീറ്റാണുള്ളത്. മാനേജ്‌മെന്റ് ഒഫ് ലേണിംഗ് ഡിസെബിലിറ്റി കോഴ്‌സുകളിലേക്കുള്ള പ്രവേശനം 24ന് നടക്കും. യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി. ആകെ സീറ്റ് 30.

യോഗ കോഴ്‌സ് പ്രവേശനം 25ന്. യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി. 50 സീറ്റാണുള്ളത്.

ഓർഗാനിക് ഫാമിംഗ് കോഴ്‌സിലേക്കുള്ള പ്രവേശനം 26ന്. അപേക്ഷകർക്ക് എഴുതാനും വായിക്കാനുമുള്ള അറിവുണ്ടായിരിക്കണം. 30 സീറ്റാണുള്ളത്. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ, അവയുടെ പകർപ്പ്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഫീസ് (5100 രൂപ) എന്നിവ സഹിതം സർവകലാശാല കാമ്പസിലുള്ള വകുപ്പ് ഓഫീസിൽ രാവിലെ 10ന് ഹാജരാകണം. ഫോൺ: 9544981839, 0481 2731560, 2731724.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം.എസ്‌സി ബയോകെമിസ്ട്രി (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും നവംബർ 2വരെ അപേക്ഷിക്കാം.

സിൻഡിക്കേറ്റ് യോഗം

സിൻഡിക്കേറ്റിന്റെ യോഗം നവംബർ 8ന് രാവിലെ 10.30ന് നടക്കും.