ഈരാറ്റുപേട്ട: കൗൺസിൽ യോഗത്തിൽ വനിതാ കൗൺസിലർക്ക് നേരെ അസഭ്യവർഷവും കൈയേറ്റവും.പരിക്കേറ്റ യു.ഡി.എഫ് കൗൺസിലർ ബീമാ നാസറിനെ ഈരാറ്റുപേട്ട ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.ഡി.പി.ഐ കൗൺസിലർമാരായ സുബൈർ വെള്ളാപ്പള്ളി, ഇസ്മായിൽ കീഴേടം എന്നിവരാണ് തന്നെ ആക്രമിച്ചതെന്ന് ബീമാ നാസർ പറഞ്ഞു. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിലാണ് പ്രശ്നങ്ങളുടെ തുടക്കം.നഗരസഭയിലെ 73 വർക്കുകളുടെ ടെണ്ടർ സംബന്ധിച്ച അജണ്ട അടുത്ത കൗൺസിലിലേക്ക് മാറ്റിവെച്ചതാണ് കൗൺസിലർമാരെ പ്രകോപിപ്പിച്ചത്. തുടർന്നുണ്ടായ തർക്കമാണ് വനിതാ അക്രമ സംഭവത്തിൽ കലാശിച്ചത്.പരിക്കേറ്റ ബീമ നാസറിനെ പി.സി ജോർജ്ജ് എം.എൽ.എ ആശുപത്രിയിലെത്തി സന്ദർശിച്ചു.