വൈക്കം: ജില്ലാ കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച സദ്ഭാവനസ്മൃതി സംഗമം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്, മുൻ ഡി.സി.സി പ്രസിഡന്റുമാരായ കുര്യൻ ജോയി, അഡ്വ.ടോമി കല്ലാനി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി, കെ.പി.സി.സി സെക്രട്ടറിമാരായ പി.എ.സലിം ,ഫിലിപ്പ് ജോസഫ്, നാട്ടകം സുരേഷ്, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റുമാരായ അക്കരപ്പാടം ശശി, പി.പി.സിബിച്ചൻ, കെ.പി.സി.സി നേതാക്കളായ അഡ്വ.വി.വി.സത്യൻ, മോഹൻ ഡി ബാബു, അഡ്വ. ബിജു പുന്നത്താനം, പി.വി.പ്രസാദ്, ജയ് ജോൺ പേരയിൽ, ബി.അനിൽകുമാർ, പ്രകാശ് പുളിക്കൻ തുടങ്ങിയവർ പ്രസംഗിച്ചു.