punnala

കോട്ടയം: ശബരിമല യുവതീ പ്രവേശന വിധിയിൽ പ്രതിഷേധിച്ച് ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. ജില്ല ജനറൽ കൗൺസിൽ തിരുവാതുക്കൽ എ.പി.ജെ.അബ്ദുൾ കലാം മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക മാറ്റങ്ങളെ ആക്രമങ്ങൾകൊണ്ട് തടയാൻ ശ്രമിക്കുന്നത് കേരളത്തിന്റെ നവോത്ഥാന പൈതൃകത്തോടുള്ള അവഹേളനമാണ്. യുവതികൾ പ്രവേശിച്ചാൽ ക്ഷേത്രം അടച്ചിടുമെന്ന തന്ത്രിയുടെ പ്രഖ്യാപനം കോടതിയലക്ഷ്യവും ഭരണഘടനയോടുള്ള വെല്ലുവിളിയുമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് കെ.യു. അനിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കാളികാവ് ശശികുമാർ റിപ്പോർട്ടും ഖജാൻജി കെ.എ.കുഞ്ഞിക്കുട്ടൻ കണക്കും അവതരിപ്പിച്ചു. ടി.എസ്.രജികുമാർ, സതീഷ് കുമാർ, സാബു കരിശേരി, അജിത്ത് കല്ലറ, ഡോ.അനിൽ അമര, അനിൽ കാരിക്കോട്, ലതിക സജീവ്, പ്രിയദർശിനി ഓമനക്കുട്ടൻ, പി.കെ.രാജു, കെ.കെ.ശശികുമാർ ,ഡോ.ടി.വി.സുരേഷ് കുമാർ, അഖിൽ കെ.ദാമോദരൻ, ശ്രീജിനി സജീവ് തുടങ്ങിയവർ സംസാരിച്ചു.