കാഞ്ഞിരപ്പള്ളി: ദേശീയ പാത 183 ൽ കാഞ്ഞിരപ്പള്ളി 26-ാം മൈലിന് സമീപം സ്വകാര്യ ബസ് മരത്തിലിടിച്ച് ഇരുപത് പേർക്ക് പരിക്ക്. ചങ്ങനാശേരിയിൽ നിന്നും കുമളിയിലേയ്ക്ക് പോയ രാജു മോട്ടോഴ്‌സ് എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം. എതിരെ വന്ന ബൈക്ക് യാത്രക്കാരിയെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയ ബസ് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.