ettumanoor

ഏറ്റുമാനൂർ: ഏറ്റുമാനൂരിന്റെ വികസനസ്വപ്നങ്ങൾക്ക് ചിറക് പകർന്ന് രണ്ടുമാസത്തിനുള്ളിൽ നഗരസഭ കോംപ്ലക്സിനും മൾട്ടിപ്ലക്സ് തിയേറ്ററിനും തറക്കല്ലിടും. പദ്ധതി തയ്യാറാക്കി ഇരുപത്തെ വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് നിർണായക തീരുമാനം നഗരസഭയെടുത്തത്. പ്രൈവറ്റ് സ്റ്റാൻഡിനോട് ചേർന്നുള്ള സ്ഥലമാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്. ഒന്നര വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് തീരുമാനം. പദ്ധതിക്കായി നിശ്ചയിച്ച സ്ഥലത്തെ വ്യാപാരികളെ താത്കാലികമായി മാറ്റും. പുതിയ കോംപ്ലക്സിൽ അവർക്ക് സ്ഥലം നൽകുന്ന ചർച്ചകൾ പുരോഗമിക്കുകയാണ്.

നിർമ്മാണ ചെലവ് : 26 കോടി
15 കോടി കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്പ്‌മെന്റ് ഫിനാൻസ് കോർപറേഷനിൽ നിന്നു വായ്‌പയായി ലഭിച്ചിട്ടുണ്ട്.ബാക്കി തുക കട മുറികളിൽ നിന്നു ഡെപ്പോസിറ്റായി ലഭിക്കും എന്നാണ് പ്രതീക്ഷ. മൂന്ന് നിലകളിലായിട്ടാണ് നിർമ്മാണം. ആദ്യ രണ്ടുനിലകളിൽ അറുപതോളം കട മുറികളും എറ്റവും മുകൾനിലയിൽ തിയേറ്റർ കോപ്ലക്‌സുമാണ്. ബസുകൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിലാണ് പദ്ധതിയുടെ രൂപരേഖ.

''യാഥാർത്ഥ്യമായാൽ നാടിന് ഗുണകരമായ പദ്ധതിയാണ്. വിവിധ കാരണങ്ങളാലാണ് നടക്കാതെ പോയത്.
സുരേഷ് കുറുപ്പ് എം.എൽ.എ

''കഴിഞ്ഞ ഇരുപത് വർഷമായി വിവിവിധ കാരണങ്ങളാൽ മുടങ്ങിക്കിടന്ന പദ്ധതിയ്ക്ക് എന്റെ ഭരണകാലത്ത് ശിലാസ്ഥാപനം നടത്താനാകുന്നതിൽ സന്തോഷമുണ്ട്.
ജോയി ഊന്നുകല്ലേൽ,നഗരസഭ ചെയർമാൻ