madhu

കോട്ടയം: ശബരിമല മേൽശാന്തി നിയമനത്തിൽ നിലനിൽക്കുന്ന ജാതി വ്യവസ്ഥക്കെതിരെ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതിയെ സമീപിക്കാൻ ശ്രീനാരായണവൈദിക സമിതി ജില്ലാ കമ്മിറ്റി ജനറൽ ബോഡി യോഗം തീരുമാനിച്ചു. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു ഉദ്ഘാടനം ചെയ്തു .യൂണിയൻ സെക്രട്ടറി ആർ. രാജീവ് മുഖ്യപ്രഭാഷണം നടത്തി.സജീഷ് മണലേൽ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രി അദ്ധ്യക്ഷനായ യോഗത്തിൽ ജില്ലാ സെക്രട്ടറി പാമ്പാടി സുനിൽശാന്തി സ്വാഗതം പറഞ്ഞു. പങ്ങട സജി തന്ത്രി, പരിയാരം ബൈജു ശാന്തി , മുണ്ടക്കയം അഭിലാഷ് ശാന്തി, വിഷ്ണുനാരായണൻ ശാന്തി തുടങ്ങിയവർ സംസാരിച്ചു.