pooja

വൈക്കം: കേരള ബ്രാഹ്മണസഭ വൈക്കം ഉപസഭയുടെ നേതൃത്വത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സമൂഹം ഹാളിൽ സുവാസിനി പൂജയും കന്യാപൂജയും നടത്തി.
9 കുട്ടികൾക്ക് പുതുവസ്ത്രങ്ങളും 9 സുമംഗലികൾക്ക് പട്ടുസാരിയും 9 ദേവിമാരെ സങ്കല്പ്പിച്ച് പൂജയും നടത്തി. ദ്രവ്യങ്ങളും പഴങ്ങളും കുട്ടികൾക്ക് നൽകി. വാദ്യാർ കൃഷ്ണമൂർത്തി കാർമ്മീകനായി. പ്രസിഡന്റ് എച്ച്. ഹരിഹര അയ്യർ, സെക്രട്ടറി കെ.സി. കൃഷ്ണമൂർത്തി, വനിതാവിഭാഗം ജില്ലാ പ്രസിഡന്റ് സ്വർണ്ണം രാമനാഥൻ, സെക്രട്ടറി സന്ധ്യ ബാലചന്ദ്രൻ, സമൂഹം പ്രസിഡന്റ് പി.ബാലചന്ദ്രൻ, ഗീത കൃഷ്ണമൂർത്തി, വാസന്തി രാമചന്ദ്രൻ എന്നിവർ നേതൃത്വം നല്കി.