sugathan

വൈക്കം: ദീർഘകാലമായി തരിശായി കിടക്കുന്ന മുണ്ടാർ 7 -ാം ബ്ലോക്കിൽ കർഷക കൂട്ടായ്മയിൽ കൃഷിയിറക്കുന്നു. തലയാഴം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെയാണ് നെൽകൃഷി.മുണ്ടാർ പാടശേഖരങ്ങളെ തരിശു രഹിത കാർഷിക മേഖലയാക്കുവാനുള്ള ലക്ഷ്യത്തോടെ ആദ്യ ഘട്ടത്തിൽ 60 ഏക്കർ സ്ഥലത്താണ് നിലമൊരുക്കി കൃഷി നടത്തുന്നത്. ജില്ലാ പഞ്ചായത്തംഗം പി. സുഗതൻ വിതയുത്സവം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വൈ. ജയകുമാരി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എൻ.ആർ. അനീഷ് കുമാർ, സംഘം പ്രസിഡന്റ് സനൽകുമാർ, സെക്രട്ടറി സോമൻ, എം. ഉഷാകുമാരി, മായാ ഷാജി, ഷീജ ബൈജു എന്നിവർ പങ്കെടുത്തു.