കോട്ടയം: എസ്.എൻ.ഡി.പി യോഗം വാഴപ്പള്ളി പടിഞ്ഞാറ് ഗുരുകുലം ശാഖാ വനിതാസംഘത്തിന്റെ വാർഷിക പൊതുയോഗം നടത്തി.ചങ്ങനാശേരി യൂണിയൻ വനിതാ സംഘത്തിന്റെ ഭവന നിർമ്മാണ പദ്ധതിയിലേക്കുള്ള ആദ്യ ഗഡുവായ 15000 രൂപ ചടങ്ങിൽ കൈമാറി. താലൂക്ക് വനിതാസംഘം സെക്രട്ടറി എം.എസ് രാജമ്മ ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ വനിതാസംഘം യൂണിയൻ പ്രസിഡന്റ് ശോഭ ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് കെ.കെ രാധാകൃഷ്‌ണൻ, സെക്രട്ടറി ആർ.മനോജ്, വൈസ് പ്രസിഡന്റ് ആർ.രമേശ്, യൂണിയൻ കമ്മിറ്റി കെ.പ്രസാദ്, യൂത്ത് സെക്രട്ടറി വിവേക് ബാബു, കുടുംബയൂണിറ്റ് കൺവീനർ അനിൽകുമാർ, കുമാരി വിനയൻ, കുമാരിസംഘം പ്രസിഡന്റ് അപർണ കൊച്ചുമോൻ, ശ്യാമളരവി, ബിന്ദു മനോജ് തുടങ്ങിയവർ സംസാരിച്ചു.