കോട്ടയം: ജലസേചനവകുപ്പിലെ എസ്.എൽ.ആർ വിഭാഗം തൊഴിലാളികളുടെ മുടങ്ങിക്കിടക്കുന്ന 52 മാസത്തെ ശമ്പളപരിഷ്കരണ തുക ഉടൻ ലഭ്യമാക്കുമെന്ന് മന്ത്രി മാത്യു ടി. തോമസ് ഉറപ്പ് നൽകിയതായി കേരള ജലവിഭവ തൊഴിലാളി ഫെഡറേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ദിവസവേതനക്കാർക്ക് സർക്കാർ ഉത്തരവ് അനുസരിച്ചുള്ള മിനിമം വേതനം 700 രൂപ ലഭ്യമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് അഡ്വ. മാത്യു ജേക്കബ്, ജനറൽ സെക്രട്ടറി വി.ആർ.രാമദാസ്, വൈസ് പ്രസിഡന്റ് പാപ്പച്ചൻ കൊച്ചുമേപ്രത്ത്, സെക്രട്ടറിമാരായ സുരേഷ് ദിവാകരൻ, പ്രദീപ് ജോസഫ്, കെ.ആർ.സാബു രാജ്, ജില്ലാ പ്രസിഡന്റ് ചീനക്കുഴി രാധാകൃഷ്ണൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.