വൈക്കം: നേരെകടവ് ശ്രീഭദ്രാദേവി ക്ഷേത്രത്തിലെ 2-ാംമത് ഭാഗവതസപ്താഹയജ്ഞത്തിന്റെ നടത്തിപ്പിനായി കമ്മറ്റി രൂപീകരിച്ചു. ക്ഷേത്രം പ്രസിഡന്റ് എ.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.എസ്.നന്ദനൻ (രക്ഷാധികാരി) എ.ദാമോദരൻ (ചെയർമാൻ), എ.വിജയൻ (കൺവീനർ), വിനീഷ് (വൈസ് ചെയർമാൻ), സനിത അഭിലാഷ് (ജോയിന്റ് കൺവീനർ), സി.ഡി.തങ്കച്ചൻ (ട്രഷറർ) എന്നിവരടങ്ങുന്ന 51 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു. ഡിസംബർ 21 മുതൽ 28 വരെ ഭാഗവതയജ്ഞാചാര്യൻ ഹരിപ്പാട് സുരേഷ് പ്രണവശേരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് സപ്താഹം നടക്കുന്നത്.