mg-uni

പുതുക്കിയ പരീക്ഷാ തീയതി

മൂന്നാം സെമസ്റ്റർ എം.എച്ച്.ആർ.എം. (2017 അഡ്മിഷൻ റഗുലർ/2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 13 മുതൽ ആരംഭിക്കും.

പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബി.എസ്‌സി. മാത്തമാറ്റിക്‌സ് മോഡൽ ക, സ്റ്റാറ്റിസ്റ്റിക്‌സ്, ഇൻഡസ്ട്രിയൽ മൈക്രോബയോളജി ആൻഡ് സുവോളജി, പെട്രോകെമിക്കൽസ് (സി.ബി.സി.എസ്. 2017 അഡ്മിഷൻ റഗുലർ/സി.ബി.സി.എസ്.എസ്. 2013 2016 അഡ്മിഷൻ റീ അപ്പിയറൻസ്) ജൂൺ/ജൂലായ് 2018 പരീക്ഷയുടെ പ്രാക്ടിക്കൽ 24, 25, 26 തീയതികളിൽ നടക്കും.

പിഎച്ച്.ഡി. നൽകി
കൊമേഴ്‌സിൽ ടി.എസ്. ദീപയ്ക്കും ഇക്കണോമിക്‌സിൽ എം.ജെ. സുനിൽകുമാറിനും പിഎച്ച്.ഡി. നൽകാൻ സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു.

പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എൽ എൽ.എം. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ അഞ്ചു വരെ അപേക്ഷിക്കാം.

ഒന്നാം വർഷ എം.ഫാം സപ്ലിമെന്ററി (2016 അഡ്മിഷൻ/2016ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.