ചങ്ങനാശേരി: എസ്.എൻഡി.പി യോഗം ചങ്ങനാശേരി യൂണിയൻ സൈബർസേനയുടെ വാർഷികയോഗം യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി പി.എം ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി ബിബിൻ കേശവൻ പരിയാരം(ചെയർമാൻ), അനൂബ് കാനം (വൈസ് ചെയർമാൻ), ആർ.മനോജ് ഗുരുകുലം (ജനറൽ കൺവീനർ), വിനായക് കുറിച്ചി, പ്രശാന്ത് മനന്ദാനം (ജോ.കൺവീനർ) ,ഹരിപ്രസാദ് , അരുൺ ,അശ്വിൻ, അനന്ദു, രമേശ് ഗുരുകുലം, സ്മിത അരുൺ (കമ്മിറ്റി അംഗങ്ങൾ), സരുൺ ശ്രീനിവാസൻ (കേന്ദ്രകമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.