കോട്ടയം: ടിക്കറ്റെടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ കണ്ടക്ടറെ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചു. ഒളശ റൂട്ടിൽ സർവീസ് നടത്തുന്ന ഷെറി ബസിലെ കണ്ടക്ടർ പുലിക്കുട്ടിശേരി സ്വദേശി ബിനു ജോസഫിനെയാണ് (42) മദ്യലഹരിയിൽ എത്തിയ യുവാവ് ആക്രമിച്ചത്.

ഞായഴാ‌ച് വൈകിട്ട് ചുങ്കത്തിനു സമീപമായിരുന്നു അക്രമം. നാഗമ്പടത്തു നിന്നാണ് പ്രതി ബസിൽ കയറിയത്. ഇയാൾ നന്നായി മദ്യപിച്ചിരുന്നതായി ബസ് ജീവനക്കാർ പറയുന്നു. ടിക്കറ്റെടുക്കാൻ തയ്യാറാകാതിരുന്ന യുവാവും കണ്ടക്‌ടറും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ ഇയാൾ കൈയിലിരുന്ന ബ്ലേഡ് ഉപയോഗിച്ച് ബിനുവിന്റെ പുറത്ത് വരയുകയായിരുന്നു. ബിനുവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആറ് സ്റ്റിച്ചുണ്ട്.