തലയോലപ്പറമ്പ്: ഫാസിസ്റ്റ് ശക്തികളുടെ വർഗീയ അജണ്ട തിരിച്ചറിഞ്ഞ് സാംസ്കാരിക കലാ- സൗഹൃദ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ പ്രതിരോധം തീർക്കണമെന്ന് എ.പി.അഹമ്മദ് പറഞ്ഞു.ഇസ്കഫ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തലയോലപ്പറമ്പിൽ നടത്തിയ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്കഫ് വൈക്കം മേഖലാ സെക്രട്ടറി അഡ്വ.ഫിറോഷ് മാവുങ്കൽ അദ്ധ്യക്ഷത വഹിച്ചു.. ഇസ്കഫ് ജില്ലാ പ്രസിഡന്റ് അഡ്വ.പ്രശാന്ത് രാജൻ, സെക്രട്ടറി കെ.ആർ. പ്രവീൺ, എം.കെ.ഷിബു., ബേബി ജോസഫ്, രാജേഷ് രാജൻ,ഇ.ജി.ബാലകൃഷ്ണൻ, ടി.എൻ.സുരേന്ദ്രൻ, സരളാ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു..