est

കോട്ടയം:ശബരിമലയിലെ ആചാരങ്ങൾ അട്ടിമറിക്കാൻ പൊലീസ് കൂട്ടുനിന്നെന്നാരോപിച്ച് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ഈസ്റ്റ്,വെസ്റ്റ്, ഗാന്ധിനഗർ, മണർകാട്, ചങ്ങനാശേരി പൊലീസ് സ്‌റ്റേഷനുകളിലേക്ക് നാമജപയാത്ര നടത്തി. വിവിധ സ്റ്റേഷനുകളിലേക്ക് നടന്ന നാമജപയാത്രയ്ക്ക് അഖില കേരള ചേരമർ ഹിന്ദുമഹാസഭ സംസ്ഥാന പ്രസിഡന്റ് പി.എസ് പ്രസാദ്, ഭാരതീയ വേലൻമഹാസഭ സംസ്ഥാനസമിതി അംഗം പി.ആർ ശിവരാജൻ, കർമ്മസമിതി ഭാരവാഹികളായ കെ.എസ്.ഓമനക്കുട്ടൻ, ആർ.സാനു, സി.എൻ.സുഭാഷ്, ടി.എൻ ഹരികുമാർ, കെ.പി.ഗോപിദാസ്, രാജേഷ് നട്ടാശ്ശേരി, എസ്.ഹരികുമാർ, പി.പി.രണരാജ്, എം.സ്. മനു, അനിൽകുമാർ, കൗൺസിലർമാരായ ജയൻ കുടമാളൂർ, രേണുകാ ശശി, വിനു മോഹൻ എന്നിവർ നേതൃത്വം നൽകി.