കറുകച്ചാൽ: ശബരിമല ദർശനത്തിന് എത്തിയ കറുകച്ചാൽ സ്വദേശിനി ബിന്ദുവിന്റെ കുടുംബവീട്ടിലേക്ക് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ശരണം വിളികളുമായി എത്തിയ പ്രതിഷേധക്കാരെ വീടിന് മുമ്പിൽ കറുകച്ചാൽ പൊലീസ് തടഞ്ഞു. തുടർന്ന് ഇവർ റോഡ് ഉപരോധിച്ചു.
പ്രതിഷേധ യോഗം ആർ.എസ്.എസ് താലൂക്ക് കാര്യവാഹക് ജി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബി.ഡി.ജെ.എസ് ജില്ലാ കൗൺസിലംഗം ടി.ആർ. ഉണ്ണിക്കൃഷ്ണൻ, എൻ.എസ്.അനൂപ്, വി.അനീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.