കോട്ടയം: ജില്ലാ യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്‌ട്രീയ വിശദീകരണയോഗം 27ന് 5ന് തിരുനക്കരയിൽ നടത്തുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ സണ്ണി തെക്കേടം, കൺവീനർ ജോസി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.എം.മാണി എം.എൽ.എ, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ബെന്നി ബഹനാൻ, എം.എൽ.എമാരായ മോൻസ് ജോസഫ്, ഡോ. എൻ. ജയരാജ്, കെ.സി. ജോസഫ്, സി.എഫ്. തോമസ്, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, ജോസ്.കെ.മാണി എം.പി, ജോയി ഏബ്രഹാം, ജോണി നെല്ലൂർ, എം.കെ. പ്രേമചന്ദ്രൻ എം.പി, സി.പി. ജോൺ, അഡ്വ. റാം മോഹൻ എന്നിവർ പ്രസംഗിക്കും.