തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം വെള്ളൂർ ശാഖയിൽ തിരഞ്ഞെടുപ്പും വാർഷിക പൊതുയോഗവും ശിവഗിരി പ്രതിഷ്ഠ നവതി സമ്മേളനവും നടത്തി.ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ ഇ.ഡി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർമാരായ അജീഷ് കുമാർ, യു.എസ് പ്രസന്നൻ,പീതാംബരൻ, സിജി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി വി.ആർ. ഉത്തമൻ (പ്രസിഡന്റ്‌ ) ബിനു ഇളംകുളം (വൈസ് പ്രസിഡന്റ്‌ ) കെ.ഡി. പീതാംബരൻ (സെക്രട്ടറി ), വിപിൻ (യൂണിയൻ കമ്മിറ്റി അംഗം), രാജു കുട്ടൻ, പ്രസദ് എ.ഡി, സജീവ് വി.എസ്, ശശി, വി.സന്തോഷ്, രമണൻ, ശിവദാസൻ ( കമ്മറ്റി അംഗങ്ങൾ) ബിജു ജിനൻ, പ്രദീപ് (പഞ്ചായത്ത് കമ്മറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു