ചങ്ങനാശ്ശേരി : ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. നായർ സർവീസ് സൊസൈറ്റി ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്റ് നടപ്പിലാക്കി വരുന്ന നമ്മുടെ ആരോഗ്യം പദ്ധതിയുടെ ഭാഗമായി പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് സംഘടിപ്പിച്ച സംസ്ഥാന തല പ്രഥമ ശുശ്രൂഷ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരയോഗം രജിസ്ട്രാർ പി.എൻ.സുരേഷ്, ഹ്യൂമൻ റിസോഴ്‌സസ് വിഭാഗം മേധാവി കെ.ആർ രാജൻ, നമ്മുടെ ആരോഗ്യം പദ്ധതി നോഡൽ ഓഫീസർ ഡോ.ബി പത്മകുമാർ എന്നിവർ പ്രസംഗിച്ചു.