പൊൻകുന്നം: ശബരിമലയിൽ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് മുൻകാലങ്ങളിൽ തുടർന്നുവന്ന അതേ ആചാരാനുഷ്ഠാനങ്ങൾ നിലനിറുത്തണമെന്ന് കേരള വെള്ളാളമഹാസഭ ജില്ലാസമ്മേളത്തിന്റെ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. തന്ത്രികുടുംബവും പന്തളം കൊട്ടാരവും എടുത്ത തീരുമാനങ്ങൾക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു.
ജില്ലാ സെക്രട്ടറി ടി.പി.രവീന്ദ്രൻപിള്ള പ്രമേയം അവതരിപ്പിച്ചു. പ്രതിനിധി സമ്മേളനം വെള്ളാളമഹാസഭ സംസ്ഥാന സെക്രട്ടറി സി.പി.ശശികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് എ.സി.പൊന്നപ്പൻപിള്ള അദ്ധ്യക്ഷത വഹിച്ചു. കെ.ബി.സാബു, വി.എസ്.വിജയൻ പാറത്തോട്, വി.എൻ.ഹരിഹരസുധൻ, സുരേന്ദ്രൻപിള്ള മേലേതിൽ, സി.എൻ.രാജഗോപാൽ, എം.ബി.ബിനു എന്നിവർ പ്രസംഗിച്ചു.
വെള്ളാളമഹാസഭ ജില്ലാപ്രസിഡന്റായി വി. ആർ.രാജേന്ദ്രൻ(വിഴിക്കത്തോട്), ജില്ലാസെക്രട്ടറിയായി വി.എസ്.വിജയൻ(പാറത്തോട്) എന്നിവരെ തിരഞ്ഞെടുത്തു. കെ.സി.അനിൽകുമാർ ചെറുവള്ളി, അരവിന്ദാക്ഷൻപിള്ള(എരുമേലി) (വൈസ് പ്രസി.), വി.എസ്.സുരേഷ്(പൂവരണി), ശ്രീകുമാരി ബിനു താളുങ്കൽ(ജോ.സെക്ര.), വി.എൻ.ഹരിഹരസുതൻ മേവിട(ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.ജില്ലാ എക്‌സി.അംഗങ്ങളായി വി.പി.വിജയൻ എരുമേലി, സി.എൻ. രാജഗോപാൽ പാണപിലാവ്, എം.ബാബുക്കുട്ടൻ ചിറക്കടവ്, എം.എ. രാമചന്ദ്രൻപിള്ള ചെറുവള്ളി, അഖിൽ ഷാജി, അമ്മിണിയമ്മ, സ്മിതാ വിനോദ്, രാജി പ്രദീപ് എന്നിവരേയും തിരഞ്ഞെടുത്തു.