ഉരുളികുന്നം: പുനർനിർമിക്കുന്ന പുലിയന്നൂർക്കാട് ധർമശാസ്താ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ഇന്ന് നടക്കും. ശാസ്താവിന്റെയും ഭദ്രകാളിയുടെയും ശ്രീകോവിലുകളുടെ ശിലാസ്ഥാപനമാണ് നടത്തുന്നത്. രാവിലെ ഒൻപതിനും പത്തിനും മധ്യേയാണ് ചടങ്ങ്. തന്ത്രി പെരിഞ്ഞേരിമന വാസദേവൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. മേൽശാന്തി അജയ്കൃഷ്ണൻ സഹകാർമികനാകും.