ആർപ്പൂക്കര:പഞ്ചായത്തിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന പദ്ധതി ഹരിത സേനയുടെ നേതൃത്വത്തിൽ അരംഭിച്ചു.പഞ്ചായത്ത് പ്രസിഡന്റ് മോഹൻ സി ചതുരച്ചിറ പദ്ധതി ഉദ്‌ഘാടനം നിർവഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട 33 അംഗങ്ങൾക്ക് യൂണിഫോമും, ഐഡന്റിറ്റി കാർഡും വിതരണം ചെയ്‌തു.പ്രവർത്തകർ മാസത്തിൽ രണ്ടു ദിവസം ഭവനങ്ങൾ സന്ദർശിച്ച് മാലിന്യം ശേഖരിക്കും. ഒരോ വീടും 30 രൂപ വീതവും വ്യാപാരവ്യവസായ സ്ഥാപനങ്ങളും പൊതുസ്ഥാപനങ്ങളും 100 രൂപയും നൽകും. പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ജോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജസ്റ്റിൻ ജോസഫ്, റോസിലി ടോമിച്ചൻ, ബീന രാജേന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ പി കെ ഷാജി, ആനന്ദ് പഞ്ഞിക്കാരൻ, ജെയിംസ് തിട്ടാല, ശോഭന വേലായുധൻ, എത്സമ്മ ജോസഫ് വേളാശേരിൽ, ഷൈനി ലൂക്കോസ് എന്നിവർ സംസാരിച്ചു.