കോട്ടയം:കടുത്തുരുത്തി ഗവ:ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് പ്ലസ്‌ടു വിദ്യാർത്ഥിനികളെ കാണാതായി. ഇന്നലെ സ്‌കൂളിൽ കലോത്സവമായിരുന്നതിനാൽ ഇവർ എത്താഞ്ഞത് ആരും ശ്രദ്ധിച്ചില്ല.എന്നാൽ സ്‌കൂൾ സമയം കഴിഞ്ഞിട്ടു വീട്ടിൽ എത്താഞ്ഞതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് ഇവർ സ്‌കൂളിൽ എത്തിയില്ലെന്ന് മനസിലായത്. ഇവർ ഉപയോഗിച്ചിരുന്ന ഫോണും സ്വിച്ച് ഓഫ് ആണ്. വീട്ടുകാർ നൽകിയ പരാതിയിൽ കടുത്തുരുത്തി പോലീസ് അന്വേഷണം ആരംഭിച്ചു.